
ചിറ്റാർ: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ചിറ്റാർ പഞ്ചായത്തും വയ്യാറ്റുപുഴ വി.കെ.എൻ.എം.വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് സജ്ജമാക്കിയ രണ്ടു സ്‌നേഹാരാമങ്ങൾ നാടിനു സമർപ്പിച്ചു. ചിറ്റാർ ടൗണിൽ സജ്ജമാക്കിയ സ്‌നേഹാരാമം ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് രവികല എബി നാടിനു സമർപ്പിച്ചു. ബസ്‌കാത്തിരിപ്പ് കേന്ദ്രത്തിൽ നിർമ്മിച്ച സ്‌നേഹാരാമം പഞ്ചായത്തങ്ങങ്ങളായ ജോർജ് തെക്കേൽ, ബഷീർ. എ എന്നിവർ ചേർന്ന് നാടമുറിച്ച് നാടിനു സമർപ്പിച്ചു. പ്രിൻസിപ്പൽ ജ്യോതിഷ്‌കുമാർ. എൻ, പി. ടി. എ പ്രസിഡന്റ് സുഭഗി ഹരി, പഞ്ചായത്ത് അംഗം പി.ആർ. തങ്കപ്പൻ, പഞ്ചായത്ത് സെക്രട്ടറി ബാലനാരായണൻ കെ.ബി, ഹെഡ്മിസ്‌ട്രെസ് ഷൈല എന്നിവർ സംസാരിച്ചു.