sweekaranam

തിരുവല്ല: തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 23-26 വരെ നടക്കുന്ന ഐ.എസ്.എസ്.കെ 24ന്റെ പ്രചരണാർത്ഥം കാസർകോട്ട് നിന്ന് തിരുവനന്തപുരം വരെ നടത്തുന്ന സൈക്കിൾ റാലിക്ക് തിരുവല്ല നഗരസഭ, ജില്ല സ്പോർട്സ് കൗൺസിലിൽ, ജില്ല ഒളിംപിക് അസോസിയേഷൻ, ജില്ല ഫുട്ബാൾ അസോസിയേഷൻ, മാർത്തോമ്മ കോളേജ്, കായികപ്രേമികൾ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. രാമൻചിറ ജംഗ്ഷനിൽ നിന്ന് ജനപ്രതിനിധികളുടേയും കായിക താരങ്ങളുടേയും മുത്തുക്കുടകളുടെയും അകമ്പടിയോടെ കെ.എസ്.ആർ.ടി.സി കോർണറിലേക്ക് റാലിയെ സ്വീകരിച്ചാനയിച്ചു. തുടർന്നു നടന്ന സ്വീകരണ സമ്മേളനം നഗരസഭാദ്ധ്യക്ഷ അനു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജോസ് പഴയിടം അദ്ധ്യക്ഷത വഹിച്ചു. അനിൽകുമാർ, പ്രകാശ് ബാബു, ഡോ.റെജിനോൾഡ് വർഗീസ്, ഷീനുജേക്കബ്, ഷീജ കരിമ്പിൻകാലാ, സജി എം.മാത്യൂ, മാത്യൂസ് ചാലക്കുഴി, ജോളി അലക്സാണ്ടർ, ജോയി പൗലോസ്, വർഗീസ് മാത്യു, ദേശീയ ഫുട്ബാൾ താരം കെ.ടി.ചാക്കോ, ഡാലി ജോർജ്ജ്, പി.ആർ.രാജശേഖരൻ , രേഖ, റോബിൻ, തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.