റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ പൊക്കണംതൂക്ക് അങ്കണവാടിയോട് ചേർന്ന് ഗ്രാമപഞ്ചായത്തിൽ നിന്ന് പണികഴിപ്പിച്ച അങ്കണവാടിക്കും പബ്ലിക് ലൈബ്രറിക്കും വേണ്ടിയുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് അനിത അനിൽകുമാർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ അന്നമ്മ തോമസ്, ഷൈനി രാജീവ്,വി എസ് രമേശ്, ഏലിയാമ്മ റെജി പനച്ചമൂട്ടിൽ, റാണി അനിൽ, ഷൈലജ, ബിന്ദു എന്നിവർ സംസാരിച്ചു.