കോന്നി: മെഡിസെപ്പ് പദ്ധതി പ്രകാരം പെൻഷൻകാർ മാസംതോറും 500 രൂപ വീതം അടയ്ക്കുന്ന തുക സർക്കാർ കൊള്ളയടിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കോന്നി നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് എ. അസീസ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കൽ, റോബിൻ പീറ്റർ, ദീനാമ്മ റോയി, ചെറിയാൻ ചെന്നീർക്കര, മധുസൂധനൻ പിള്ള, ജില്ലാ സെക്രട്ടറി വിൽസൺ തുണ്ടിയത്ത് തുടങ്ങിയവർ സംസാരിച്ചു.