അടൂർ: തുവയൂർ മാഞ്ഞാലി ഈശ്വരൻ നായർ മെമ്മോറിയൽ ഗവ. ആയുർവേദ ഹോസ്പിറ്റലിൽ നിർമ്മിച്ച പേവാർഡിന്റെ ഉദ്ഘാടനം 23ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി കെ.രാജൻ നിർവഹിക്കും. ചിറ്റയം ഗോപകുമാർ എം. എൽ. എ യുടെ വികസന ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിർമ്മാണം.