പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം 80 നമ്പർ മുട്ടത്തുകോണം ശാഖയിലെ 841 നമ്പർ വനിതാ സംഘം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, യോഗം അസി. സെക്രട്ടറി ടി. പി സുന്ദരേശൻ, വനിതാ സംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ പി വി രണേഷ്, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ സലീലനാഥ്, വനിതാ സംഘം യുണിറ്റ് പ്രസിഡന്റ് കോമളം മുരളീധരൻ, രാജശ്രീ പ്രസന്നൻ എന്നിവർ സംസാരിച്ചു. വനിതാ സംഘം യൂണിറ്റ് സെക്രട്ടറി സരസമ്മ മുരളീധരൻ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ: കോമളം മുരളീധരൻ, സരസമ്മ മുരളീധരൻ (രക്ഷാധികാരികൾ), ബീനി വിശ്വൻ (പ്രസിഡന്റ് ), കാഞ്ചന യാശോധരൻ (വൈസ് പ്രസിഡന്റ്), ഷീബ സുദർശൻ, (സെക്രട്ടറി), പത്മ സുരേഷ്, കോമളം മുരളീധരൻ, സരസമ്മ മുരളീധരൻ, സുവർണ്ണ (യൂണിയൻ കമ്മിറ്റി അംഗങ്ങൾ), ബീന, അമ്പിളി, ബിജി, ദീപ, സുമി, ആര്യ രാജേഷ്, രാധാമണി, പത്മ സുരേഷ് (കമ്മിറ്റി അംഗങ്ങൾ).