മല്ലപ്പള്ളി: 8​ാംമത് ജില്ലാ പുസ്തകമേള ഇന്നുമുതൽ 27 വരെ മണിമലയാറ്റിലെ മല്ലപ്പള്ളി വലിയ പാലത്തിന് സമീപം യൂണിയൻ
ക്രിസ്ത്യൻ കൺവെൻഷൻ ഹാളിൽ നടക്കും. ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീ ചിത്തിര തിരുനാൾ സാംസ്​കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ഇതര സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി. രാവിലെ പത്തിന് ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് ഉദ്​ഘാടനം ചെയ്യും. സമിതി ചെയർമാൻ സരേഷ് ചെറുകര അദ്ധ്യക്ഷത വഹിക്കും. 26 റിപ്പബ്ലിക് ദിനം രാവിലെ 11​ന് ചേരുന്ന ദേശീയോദ്​ഗ്രഥന യോഗം ആന്റോ ആന്റണി എം.പി. ഉദ്​ഘാടനം ചെയ്യും. രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ, എം.എൽ.എ.മാരായ മാത്യു ടി.തോമസ്, പ്രമോദ് നാരായൺ, മുൻ എം.എൽ.എ.മാരായ ജോസഫ് എം. പുതുശ്ശരി, രാജു ഏബ്രഹാം തുടങ്ങിയവർ ഇതര ദിവസങ്ങളിലെ വിവിധ യോഗങ്ങൾ ഉദ്​ഘാടനം ചെയ്യും. ശനിയാഴ്ച വൈകിട്ട് മൂന്നിനാണ് സമാപന സമ്മേളനം. സമിതി ചെയർമാൻ സരേഷ് ചെറുകര, വൈസ് ചെയർമാൻ പ്രൊഫ. ജേക്കബ് എം.എബ്രഹാം, ഖജാൻജി രാജേഷ് ജി. നായർ, കൺവീനർമാരായ അഡ്വ.ജിനോയ് ജോർജ്, കുഞ്ഞു കോശി പോൾ, എബി മേക്കരിങ്ങാട്ട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.