23-veena-george
കുടശ്ശനാട് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രൽ തീർത്ഥാടന പ്രഖ്യാപന സമ്മേളനം മന്ത്രി വീണാ ജോർ​ജ് ഉ​ദ്​ഘാട​നം ചെ​യ്യുന്നു

പന്തളം: ആദ്ധ്യാത്മികമായി ചിന്തിക്കുമ്പോൾ മനുഷ്യ ജീവിതം തന്നെ ഒരു തീർത്ഥാടനമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കുടശ്ശനാട് സെന്റ്സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രൽ തീർത്ഥാടന പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകായിരുന്നു മന്ത്രി. വികാരി ഫാ.വിൽസൺ ശങ്കരത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.നിക്കോദിമോസ് അനുഗ്രഹം പ്രഭാഷണം നടത്തി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യ സന്ദേശം നൽകി. ഫാ ഡോ: വിവേക് വർഗീസ് .ഫാ: ഡാനിയേൽ പുല്ലേലിൽ, ഫാ.റ്റിനോത ങ്കച്ചൻ, നഗരസഭ കൗൺസില ർ കെ. സീന, പഞ്ചായത്ത് അംഗങ്ങളായ ജസ്റ്റിൻ ജേക്കബ്, മിനി രാജു ,കത്തീഡ്രൽ സെക്രട്ടറി ബിനോയി പി ജോർജ്, പ്രോഗ്രാം കൺവീനർ പ്രൊഫ: ഡോ. കെ സി രാജു എന്നിവർ പ്രസംഗിച്ചു.