bed

ഇലന്തൂർ : ബി.എഡ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളുടെ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് 'യുണൈറ്റസ് 2024' അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനംചെയ്തു. സിപാസ് കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷൻ കോർഡിനേറ്റർ എസ്.ശ്രീകുമാർ മുഖ്യസന്ദേശം നൽകി. പ്രിൻസിപ്പൽ ഡോ.സാറാമ്മ ജോയ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.ഐ.സൗദ, പ്രൊഫ എം.എസ്.ശാന്തി, രാംകിഷോർ, മിനി സാബു, കെ.രാജലക്ഷ്മി എന്നിവർ സംസാരിച്ചു.