award

മല്ലപ്പള്ളി: തുരുത്തിക്കാട് ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളേജ് സ്ഥാപകൻ റവ.ഡോ.ടി.സി ജോർജ്ജിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്ക്കാരത്തിന് നാമ നിർദ്ദേശങ്ങൾ ക്ഷണിച്ചു. കേരളത്തിലെ ഗ്രാമീണ മേഖലയുടെ ശാക്തീകരണം ലക്ഷ്യമാക്കി മികച്ച പ്രവർത്തനം കാഴ്ചവച്ച വിദ്യാഭ്യാസ പ്രവർത്തകർക്കോ സ്ഥാപനങ്ങൾക്കോ അപേക്ഷിക്കാം. 25000രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം. അപേക്ഷകൾ കൺവീനർ, റവ.ഡോ.ടി.സി ജോർജ് സ്മാരക പുരസ്ക്കാരം ബി.എ.എം കോളേജ് തുരുത്തിക്കാട്, മല്ലപ്പള്ളി എന്നവിലാസത്തിൽ 31ന് മുൻപ് നൽകണം. ഫോൺ. 0469 26822421.