
പത്തനംതിട്ട: കേരള സ്‌റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ ജില്ലാ സമ്മേളനം 26 ന് കണ്ണങ്കര പെൻഷൻഭവനിൽ നടക്കും. രാവിലെ 10ന് കെ. യു.ജനീഷ്‌കുമാർ എം. എൽ. എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബാജി രാധാക്യഷ്ണൻ അദ്ധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ മുഖ്യ പ്രഭാഷണം നടത്തും. പ്രൊഫ. ടി. കെ .ജി നായർ, പി. ജി. ആനന്ദൻ, എസ്. ഹരിദാസ്, ലീലാ ഗംഗാധരൻ, കെ. എസ്. മധു, ടി. ജി. വിജയകുമാർ, രാജു എം. ജോർജ്, എൻ. രതീന്ദ്രൻ എന്നിവർ സംസാരിക്കും.