പത്തനംതിട്ട: ദുബായ് വൈസ് മെൻസ് ക്ളബിന്റെ നേതൃത്വത്തിൽ കണ്ണിനു കരുതലായി പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് തിരുവല്ല എം.ജി.എംഓഡിറ്റോറിയത്തിൽ ചങ്ങനാശേരി എം.എൽ.എ ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്യും. ക്ളബ് ദുബായി ഘടകം പ്രസിഡന്റ് സോണി ഏബ്രഹാം അദ്ധ്യക്ഷത വഹിക്കും. വിദ്യാർത്ഥികൾക്ക് നേത്രപരിശോധന, കണ്ണട വിതരണം, കാഴ്ച ശേഷി ഇല്ലാത്തവർക്ക് ധനസഹായം, തിമിര ശസ്ത്രക്രിയ തുടങ്ങിയവയാണ് തേജസ് പ്രോജക്ടിന്റെ ഭാഗമായി വൈസ് മെൻസ് ക്ളബ് നടപ്പാക്കുന്നത്. റോട്ടറി ക്ളബ് ഓഫ് തിരുവവല്ല, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാർത്ഥികൾക്കിടയിൽ നടന്ന പരിശോധനയിൽ 850 വിദ്യാർത്ഥികളെ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ വൈസ്മെൻസ് ക്ളബ് ഭാരവാഹികളായ സോണി ഏബ്രഹാം, ജോബി ജോഷ്വാ, നനദകുമാർ വർമ്മ, ബിജു ലങ്കാഗിരി എന്നിവർ പങ്കെടുത്തു.