തിരുവല്ല : മാക്ഫാസ്റ്റ് കോളേജ് പൂർവവിദ്യാർത്ഥി സംഘടനയുടെ എമിരേറ്റ്‌സ് ചാപ്റ്ററിന്റെ സമ്മേളനം ദുബായി ഡേയ്‌സ് ഹോട്ടലിൽ സങ്കടിപ്പിച്ചു. 150ഓളം പൂർവ്വവിദ്യാർത്ഥികൾ പങ്കെടുത്തു. സമ്മേളനം എൻ.ടി. വി ചെയർമാൻ മാത്തുക്കുട്ടി ജോസഫ് ഉദ്ഘാടനം ചെയ്തു. വ്യവസായ പ്രമുഖരായ നവീൻ നിഹലാനി, സജി എസ്., എ. കെ.സി.എ.എഫ്.യു.എ.ഇ. പ്രസിഡന്റ് പോൾ ടി.ജോസഫ്, എന്നിവരോടൊപ്പം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.വർഗീസ് കെ. ചെറിയാനും പങ്കെടുത്തു. മാക് റൂം 2024 എന്ന പേരിൽ സങ്കടിപ്പിച്ച സമ്മേളനത്തിൽ മാക്ഫാസ്റ്റ് അലുംമിനി യു. എ. ഇ. ചാപ്റ്റർ ആയ എം.എ.ഇ.സി.യുടെ ഭാരവാഹികളായി അനു ജോൺ കുറ്റിയിൽ, ശ്രീജിത്ത് പിള്ള, വിൻസൺ വിക്ടർ, മേഘ ജിജോ, എന്നിവരെ തിരഞ്ഞെടുത്തു.