boys
അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനെ പൈതൃക മന്ദിരമായി സംരക്ഷിക്കുന്നത് സംബന്ധിച്ച പരിശോധനയ്ക്കായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഒാമല്ലൂർ ശങ്കരൻ എന്നിവർ സ്കൂളിൽ എത്തിയപ്പോൾ

അടൂർ : അടൂർ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനെ പൈതൃക മന്ദിരമായി സംരക്ഷിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരനും പറഞ്ഞു. ചൊവ്വാഴ്ച സ്കൂൾ സന്ദർശിച്ച ഇരുവരും കെട്ടിടത്തിന്റെ ശോച്യാവസ്ഥ നേരിൽ കണ്ടു. ജില്ലാ പഞ്ചായത്ത് എൻജിനീയറെകൊണ്ട് ഉടൻ എസ്റ്റിമേറ്റെടുപ്പിക്കും. ആലോചനാ യോഗത്തിൽ പി.ടി.എ. പ്രസിഡന്റ് അഡ്വ.കെ.ബി. രാജശേഖര കുറുപ്പ്, വെെസ് പ്രസിഡന്റ് സുനിൽ മൂലയിൽ, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് തോമസ് ജോൺ മോളേത്ത്, സെക്രട്ടറി അടൂർ ശശാങ്കൻ, പ്രിൻസിപ്പൽ സജി വറുഗീസ് , ഹെഡ്മിസ്ട്രസ് സന്തോഷ് റാണി, എസ്.എം. സി. ചെയർമാൻ കെ.ഹരിപ്രസാദ്, സദാനന്ദൻ, സീനിയർ അദ്ധ്യാപകൻ പി.ആർ.ഗിരീഷ്, ജി. രവീന്ദ്രകുറുപ്പ്, ബിനോയി സ്ക്കറിയ എന്നിവർ പങ്കെടുത്തു. 100 വർഷത്തിലേറെ പഴക്കമുള്ള പ്രധാന കെട്ടിടം സംരക്ഷണമില്ലാതെ നശിക്കുകയാണ്. കേരളീയ വാസ്തുകലയുടെ ഭംഗിയോടെ തലയുയർത്തിനിൽക്കുന്ന ഈ കെട്ടിടം പൈതൃക മന്ദിരമായി സംരക്ഷിച്ചു നിലനിർത്തണമെന്ന് പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും ആവശ്യപ്പെടുന്നു.