കോന്നി: കോന്നി എസ്.എ.എസ്.എസ്.എൻ.ഡി.പി. യോഗം കോളേജ് ഐ.ക്യു.എ.സി.യുടെയും തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാർലമെന്ററി അഫയേഴ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ 'ജനാധിപത്യസംരക്ഷണത്തിൽ മാദ്ധ്യമങ്ങളും നിയമ സംവിധാനവും വഹിക്കുന്ന പങ്ക് ' എന്ന വിഷയത്തിൽ ദേശീയ സെമിനാർ നടത്തി. കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്. എൻ. ട്രസ്റ്റ് ട്രഷറർ ഡോ.ജി.ജയദേവൻ അദ്ധ്യക്ഷനായിരുന്നു. എം.ജി യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. കെ.ജയചന്ദ്രൻ ,എം.ജി.യൂണിവേഴ്സിറ്റി സ്കൂൾ ഒഫ് ഗാന്ധിയൻ തോട്ട് ഡയറക്ടർ ഡോ. ബിജു ലക്ഷ്മണൻ എന്നിവർ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. ബി.എസ് കിഷോർകുമാർ സ്വാഗതം പറഞ്ഞു. ഐ. എൻ.പി.എ. ജില്ലാ കോർഡിനേറ്റർ, ഡോ.ഷിബു എം. പി, എം.ജി.യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർമാരായ ഡോ. ബിജു പുഷ്പൻ, ഡോ. ബിജു തോമസ്, എസ്.എൻ.ട്രസ്റ്റ് സ്പെഷ്യൽ ഓഫീസറും യു.ജി.സി എമിറേറ്റ്സ് പ്രൊഫസറുമായ ഡോ.ആർ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. . ഡോ. പ്രിയാസേനൻ നന്ദി പറഞ്ഞു. കേരള യൂണിയൻ ഒഫ് ജേണലിസ്റ്റ് സംസ്ഥാന കമ്മിറ്റി അംഗം സാം ചെമ്പകത്തിൽ, ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ ചീഫ് അഡ്വ. സീന എസ്.നായർ, പത്തനംതിട്ട സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ രാജശ്രീ സി.ആർ , മാദ്ധ്യമ പ്രവർത്തകൻ സജിത് പരമേശ്വരൻ എന്നിവർ ക്ളാസെടുത്തു. എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വിജയകൃഷ്ണൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ. ആർ.കെ.പ്രദീപ് , ബിന്ദു പ്രഭ , സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു.