തിരുവല്ല: മനയ്ക്കച്ചിറ ചമതയിൽ പരേതനായ പാസ്റ്റർ മാത്യു ഏബ്രഹാമിന്റെ ഭാര്യ മറിയാമ്മ മാത്യു (83) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 8.30ന് കൊമ്പാടി ഫെയ്ത്ത് ലീഡേഴ്‌സ് പള്ളിയിൽ. കോട്ടയം മുണ്ടാണിക്കൽ കുടുംബാംഗമാണ്. മക്കൾ: ദമരീസ് (M2, ടെക്‌നോപാർക്ക്, തിരുവനന്തപുരം), ലുതിയ (യുഎസ്), ലോവിസ് (കാനഡ), എബ്രഹാം (അബുദബി). മരുമക്കൾ: പാസ്റ്റർ ടി. എം. ജോർജ് തരകൻപറമ്പിൽ പെണ്ണുക്കര, പി. എം. ജി. ചർച്ച് തിരുവനന്തപുരം), സജി തടിയിൽ മൈലപ്ര (യു. എസ്), ഷൈജു വർഗീസ് പാറവിള പുത്തൻവീട് ഈങ്ങാപ്പുഴ കോഴിക്കോട് (കാനഡ), സൂസൻ ചരുവിള പുത്തൻവീട് കരവാളൂർ, പുനലൂർ (അബുദാബി).