ala
ആലാ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സംഘടിപ്പിച്ച റൊബോട്ടിക്സ് എക്‌സ്‌പോയുടേയും ജെ.സി.ഐ.ചെങ്ങന്നൂര്‍ ഏര്‍പ്പെടുത്തിയ പഠന പ്രോത്സാഹന പരിപാടിയുടെയും ഉദ്ഘാടനം ഫിഷറീസ് സാംസ്‌കാരിക യുവജന ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിക്കുന്നു.

ചെങ്ങന്നൂർ: അടുത്ത രണ്ടു വർഷത്തിനകം ആല ഗവ.ഹയർ സെക്കൻഡറി സ്‌കൂളിനെ മോഡൽ സ്‌കൂളാക്കി ഉയർത്തുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇതിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളുള്ള കെട്ടിടങ്ങളും ഉന്നത നിലവാരത്തിലുള്ള കായിക മൈതാനവും സജ്ജീകരിക്കും. യാത്രാക്ലേശം പരിഹരിക്കുന്നതിന് സ്‌കൂൾബസ് വാങ്ങി നൽകുകയും ചെയ്യും. സ്‌കൂൾ സംഘടിപ്പിച്ച റൊബോട്ടിക്‌സ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെ.സി.ഐ.) ചെങ്ങന്നൂർ ഏർപ്പെടുത്തിയ പഠന പ്രോത്സാഹന പരിപാടിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ആല പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ മുരളീധരൻപിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ഹേമലത മോഹൻ മുഖ്യ പ്രഭാഷണം നടത്തി. ആല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി വർഗീസ് അവാർഡുകൾ വിതരണം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ എം.എസ് ജിന, പി.ടി.എ. പ്രസിഡന്റ് സജു വർഗീസ്, പ്രഥമാദ്ധ്യാപിക അനു സൂസൻ, അലീന വേണു, സജികുമാർ വി.എൻ, ടി.സി രാജീവ്, സാമുവൽകുട്ടി, എ.ഇ.ഒ കെ.സുരേന്ദ്രൻ പിള്ള, സി.ആർ റെജി, പ്രഥമാദ്ധ്യാപകരായ ജോൺ ജേക്കബ്, സൂസൻ കെ ജോർജ് തുടങ്ങിയവർ സംസാരിച്ചു.