ചെങ്ങന്നൂർ: തിരുവൻവണ്ടൂർ നന്നാട് കോട്ടയത്ത് കാവ് ഭദ്രകാളീ ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ചു നടത്തുന്ന കുങ്കുമാഭിഷേക കൂപ്പൺ പ്രകാശനകർമ്മം നടത്തി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കുറ്റൂർ ഡിവിഷൻ മെമ്പർ രാജലക്ഷ്മി,ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് തിരുവൻവണ്ടൂർ ഡിവിഷൻ മെമ്പർ സുജന്യ ഗോപി, തിരുവൻവണ്ടൂർ പഞ്ചായത്ത് നന്നാട് വാർഡ് മെമ്പർ രാജ്കുമാർ എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. മേൽശാന്തി പരമേശ്വരര് ഗോവിന്ദൻ നമ്പൂതിരി, ഭരണസമിതി പ്രസിഡന്റ് പ്രദീപ്, സെക്രട്ടറി അഡ്വ.കെ.ജി അനിൽകുമാർ, ഉത്സവ കമ്മിറ്റി കൺവീനർ അനിൽ കുമാർ കെ.ആർ, കെ.പി പ്രശാന്ത് എന്നിവർ പങ്കെടുത്തു.