ps
അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ അന്നദാന വിഭവ സമാഹരണ ഉദ്ഘാടനം പ്രസിഡന്റ് പി. എസ് നായർ എരുമേലി അയ്യപ്പ സേവ ട്രസ്റ്റ് ഓർഗനൈസിംഗ് സെക്രട്ടറി ബി. ഹരിദാസിൽ നിന്ന് ഏറ്റുവാങ്ങി നിർവഹിക്കുന്നു

കോഴഞ്ചേരി: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ അന്നദാന വിഭവ സമാഹരണ ഉദ്ഘാടനം പ്രസിഡന്റ് പി. എസ് നായർ എരുമേലി അയ്യപ്പ സേവ ട്രസ്റ്റ് ഓർഗനൈസിംഗ് സെക്രട്ടറി ബി. ഹരിദാസിൽ നിന്ന് ഏറ്റു വാങ്ങി നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് അഡ്വ കെ.ഹരിദാസ്, അന്നദാന കമ്മിറ്റി കൺവീനർ എം.അയ്യപ്പൻ കുട്ടി,എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ആർ വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.