
പത്തനംതിട്ട: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലേക്കുളള അംശാദായം അടയ്ക്കുന്നതിൽ 24 മാസത്തിൽ കൂടുതൽ കുടിശിക വരുത്തിയതിനാൽ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് കാലപരിധിയില്ലാതെ അംശദായ കുടിശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിനുളള സമയപരിധി ജനുവരി 31 ന് അവസാനിക്കും. കുടിശിക അടയ്ക്കുന്നതിനും അംഗത്വം പുന:സ്ഥാപിക്കുന്നതിനും ഇനി ഒരു അവസരം ലഭിക്കാത്തതിനാൽ അംഗങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. കുടിശിക അടയ്ക്കാൻ വരുന്നവർ ആധാർകാർഡ്, ബാങ്ക് പാസുബുക്ക് എന്നിവയുടെ പകർപ്പുകൂടി ഹാജരാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
ഫോൺ : 04682327415