
മല്ലപ്പള്ളി : നിർമ്മൽ ജ്യോതി പബ്ലിക്ക് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജ് വാർഷികം 25 ന് വൈകിട്ട് 4 ന് പ്രമോദ് നാരായൺ എം .എൽ. എ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ ചെയർമാൻ ഗോപാൽ. കെ. നായർ അദ്ധ്യക്ഷത വഹിക്കും. റിട്ട. ഡിജിപി ഡോ. അലക്‌സാണ്ടർ ജേക്കബ് മുഖ്യ അതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി തോമസ്, ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പ്രകാശ് ചരളേൽ, പഞ്ചായത്തംഗങ്ങളായ വിദ്യാമോൾ, പ്രകാശ് വടക്കേമുറി, പ്രിൻസിപ്പൽ ജയശ്രി ജി. നായർ, കഞ്ഞുകോശി പോൾ, അലിന ജേക്കബ്, വിനായക് പ്രമോദ് എന്നിവർ സംസാരിക്കും.