kr
അടൂർ, ഏനാത്ത് 110 കെ.വി സബ്‌സ്റ്റേഷനുകളുടെ പ്രവർത്തനോദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കുന്നു

ഏനാത്ത്: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉന്നയിച്ച ഭരണാനുമതി ലഭിച്ച പന്തളം, പള്ളിക്കൽ,പറന്തൽ എന്നീ സബ്‌സ്റ്റേഷനുകളുടെ റിപ്പോർട്ടുകൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. അടൂർ, ഏനാത്ത് 110 കെവി സബ്‌സ്റ്റേഷനുകളുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ സിസ്റ്റം ഓപ്പറേഷൻ ആൻഡ് പ്ലാനിംഗ് ഡയറക്ടർ സജീവ് പൗലോസ് റിപ്പോർട്ട് അവതരിപ്പിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻപിള്ള, അടൂർ നഗരസഭ വൈസ് ചെയർപേഴ്‌സൺ രാജി ചെറിയാൻ, ജില്ലാ പഞ്ചായത്തഗം സി.കൃഷ്ണകുമാർ, ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് വി.എസ് ആശ, വൈസ് പ്രസിഡന്റ് അഡ്വ. ആർ ജയൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ.എ. താജുദ്ധീൻ, രാധാമണി ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.

അടൂർ സബ്‌സ്റ്റേഷൻ: അടൂർ മുനിസിപ്പാലിറ്റി, ഏഴംകുളം, പന്തളം തെക്കേക്കര, കൊടുമൺ, പള്ളിക്കൽ, ഏനാദിമംഗലം പഞ്ചായത്തുകൾ.

ഏനാത്ത് സബ്‌സ്റ്റേഷൻ: ഏറത്ത്, കടമ്പനാട്, പട്ടാഴി പട്ടാഴി വടക്കേക്കര, കുളക്കട, തലവൂർ, ഏഴംകുളം പഞ്ചായത്തുകൾ.