24-vennikkulam-brc
വെണ്ണിക്കുളം ബി.ആർ.സി ഹയർ സെക്കന്ററി ഒന്നാം വർഷ കോമേഴ്‌സ് വിദ്യാർത്ഥികൾക്കായുള്ള ത്രിദിന ക്യാമ്പ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജിജി മാത്യു ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി : സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന ഐ.ഡി.ഇ.എ 23 ഒന്നാം വർഷ ഹയർ സെക്കൻഡറി കൊമേഴ്‌സ് വിദ്യാർത്ഥികൾക്കായി സംരംഭകത്വ വികസന പരിപാടി നടപ്പിലാക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി വെണ്ണിക്കുളം ബി. ആർ. സി. യുടെ നേതൃത്വത്തിൽ തടിയൂർ വൈ .എം .സി. എ ഹാളിൽ നടക്കുന്ന ക്യാമ്പ് ഇന്ന് സമാപിക്കും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജയശ്രീ .ബി അദ്ധ്യക്ഷയായി. ആർ. പി . അനീഷ് .എ , ആർ പി ശ്രീജ .ജി , ഷാജി മാത്യൂ , വെണ്ണിക്കുളം ബി. പി. സി മെറിൻ സഖറിയ, സി. ആർ. സി കോ ഓർഡിനേറ്റർ ആശ.ജി എന്നിവർ സംസാരിച്ചു.