മല്ലപ്പള്ളി : കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 27ന് രാവിലെ 11ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തും. യു.ഡി.എഫിലെ ധാരണ പ്രകാരം മുൻ പ്രസിഡന്റ് സൂസൻ തോംസൺ രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടക്കുക.യുഡിഎഫിലെ തന്നെ ഗീതാ ശ്രീകുമാർ പ്രസിഡന്റാ കാനാണ് സാധ്യത. തിരുവല്ല താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറാണ് വരണാധികാരി.നിലവിലെ കക്ഷിനില യു.ഡി.എഫ് 7 എൽ.ഡി.എഫ് 5 ബി.ജെ.പി 2 എന്നിങ്ങനെയാണ്.