മല്ലപ്പള്ളി :പുല്ലാട് നാട്ടുകൂട്ടത്തിന്റെ കേശദാന പദ്ധതിയിൽ 275ാമത് കേശം നൽകിക്കൊണ്ട് പുല്ലാട് മോഡൽ ഗവ.യുപി സ്‌കൂളിലെ ജോഷുവ.വി. ബൈജു പങ്കാളിയായി. പുല്ലാട് നാട്ടുകൂട്ടം വർക്കിംഗ് പ്രസിഡന്റ് സാമൂവേൽ മുടിയിലെത്തിന്റെ സാന്നിദ്ധ്യത്തിൽ നാടകകൃത്തും നാട്ടുകൂട്ടം അഡ്മിനുമായ സുരേഷ് ബാബു.പി.എൻ ഏറ്റുവാങ്ങി. മൂന്നുവർഷം മുമ്പ് തൃശ്ശൂർ ഹെയർ ബാഗ്മിറക്കൽ ചാരിറ്റബിൾ ട്രസ്റ്റ് മായി ചേർന്നാണ് നാട്ടുകൂട്ടം പദ്ധതി ആവിഷ്‌കരിച്ചത്. സജീവമായ രക്തബാങ്ക് ഗ്രൂപ്പ് നാട്ടുകൂട്ടത്തിന് ഉണ്ട്. ഇരവിപേരൂർ,കോയിപ്രം തോട്ടപുതുശേരി, പുറമറ്റം പഞ്ചായത്തുകളിലെ 1200 ആളുകൾ നാട്ടുകൂട്ടത്തിന്റെ സജീവ അംഗംങ്ങളും 9000 അംഗങ്ങളും നാട്ടുകൂട്ടത്തിലുണ്ട്. പുല്ലാട് ഗവ.സ്‌കൂൾ പ്രധാന അദ്ധ്യാപിക സുനി വർഗീസ് മകൾലിഡിയ എബി, പൂവത്തുമൂട്ടിൽ അനുഗ്രഹ .ലി.മാത്യു എന്നിവരിൽ നിന്ന് തലമുടി സ്വീകരിച്ചാണ് പ്രവർത്തനം തുടങ്ങിയത്. ക്യാൻസർ രോഗികൾക്ക് വിഗ് നിർമ്മിച്ചു നൽകാനാണ് മുടി സ്വീകരിക്കുന്നത്. ചെയർമാൻ രഞ്ജിത്ത്.പി.ചാക്കോയുടെ നേതൃത്വത്തിൽ കേശരക്തദാന പദ്ധതികൾക്ക് പുറമെ ഭവനനിർമ്മാണം, വിവാഹ സഹായ പദ്ധതി,ഭക്ഷണ വിതരണം തുടങ്ങി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ പുല്ലാട് നാട്ടുകൂട്ടം ചെയ്യുന്നു.