മല്ലപ്പള്ളി : മുഖ്യമന്ത്രിയുടെ നവകേരള സദസിൽ ലഭിച്ച അപേക്ഷകളും ,2023 ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈനായിലഭിച്ച മുൻഗണന കാർഡിനുള്ള അപേക്ഷകളും പരിശോധിച്ച് ആദ്യ ഘട്ടമെന്ന നിലക്ക് അർഹരായ കാർഡുടമകൾക്ക് മുൻഗണനാ കാർഡ് നൽകുന്നതിന്റെ താലൂക്ക് തല ഉദ്ഘാടനം മല്ലപ്പള്ളി താലൂക്ക് കോൺഫറൻസ് ഹാളിൽ അഡ്വ. മാത്യു.ടി.തോമസ് എം.എൽ.എ നിർവഹിച്ചു. എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ജിജി.പി.ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലെഓഫീസർ എം.അനിൽ,മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി തോമസ്,കല്ലൂപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജെ.ചെറിയാൻ, ആനിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിയാഖത്ത് അലി കുഞ്ഞ് റാവുത്തർ, കൊറ്റനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ ജോർജ്ജ് , മല്ലപ്പളളി താലൂക്ക് സപ്ലൈ ഓഫീസർ വാസുദേവൻ നമ്പൂതിരി.ഡി എന്നിവർ പ്രസംഗിച്ചു.