പന്തളം : മഹാദേവർ ക്ഷേത്രത്തിലെ പ്രധാന ഉപദേവതയായ മായയക്ഷിയമ്മയുടെ തിരുവുത്സവം ഇന്നും നാളെയുമായി നടക്കും. തോട്ടക്കോണം കരയിൽ നിന്നുള്ള കൊടിമരഘോഷയാത്രയ്ക്ക് ശേഷം വൈകിട്ട് 7 ന് ധ്വജാരോഹണം, വ്യാഴാഴ്ച രാവിലെ 8 മുതൽ കലശപൂജ, കലശാഭിഷേകം .വൈകിട്ട് 6.45 ന് താലപ്പൊലി ഘോഷയാത്ര . തുടർന്ന് ചന്ദ്രപ്പൊങ്കാല .വൈള്ളിയാഴ്ച നടക്കുന്ന തൈപ്പൂയ മഹാേത്സവ ചടങ്ങുകൾക്ക് തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിയും മേൽശാന്തി ശംഭു നമ്പൂതിരിയും മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 8:45 ന് ക്ഷേത്രത്തിൽ കലശപൂജ, കലശാഭിഷേകം, പഞ്ചാമൃതാഭിഷേകം എന്നിവ നടക്കും. രാവിലെ 9ന് മുട്ടാർ അയ്യപ്പക്ഷേത്രത്തിൽ നിന്ന് കാവടിയാട്ടം ആരംഭിച്ച് ചെണ്ടമേളം അമ്മൻകുടം എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് ഉച്ച പൂജയും അന്നദാനവും