കോട്ട : കോട്ട എസ്.എൻ വിദ്യാപീഠം സ്കൂളിന്റെ മുപ്പതാമത് വാർഷികാഘോഷം ഇന്ന് സ്കൂൾ അങ്കണത്തിൽ നടക്കും. രാവിലെ 9.15ന് ചെങ്ങന്നൂർ സബ് ജഡ്ജ് വി.എസ് വീണ ഉദ്ഘാടനം ചെയ്യും. മുളക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാ മോഹൻ മുഖ്യപ്രഭാഷണം നടത്തും. സ്കൂൾ മാനേജർ കെ. എൻ വാസവനുണ്ണി അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ പി. സഹദേവൻ, വൈസ് പ്രിൻസിപ്പൽ എസ്.പ്രഭ, പഞ്ചായത്ത് അംഗം ബിന്ദു, സ്കൂൾ സെക്രട്ടറി എസ്. കാമരാജ്, ജോയിന്റ് സെക്രട്ടറി വി.ആർ അനിരുദ്ധൻ, പി.ടി.എ. പ്രസിഡന്റ് പി.എസ് അഭിലാഷ്,ട്രഷറർ കെ.ജി പ്രസന്നൻ, മുഹമ്മദ് ഷാനവാസ്, സ്കൂൾ ഹെഡ് ബോയി സിദ്ധാർത്ഥ് സുരേഷ്, സ്കൂൾ ഹെഡ് ഗേൾ ദിയ ദാസ് എന്നിവർ സംസാരിക്കും. തുടർന്ന് കലാപാരിപാടികൾ.