
അടൂർ: സെന്റ് സിറിൽ സ് കോളേജ് മുൻ പ്രിൻസിപ്പലും കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവുമായ ഡോ. വർഗീസ് പേരയിൽ രചിച്ച രണ്ടു പുസ്തകങ്ങളുടെ പ്രകാശനം 26 ന് നടക്കും. രാവിലെ ശാസ്താംകോട്ടയിൽ മലങ്കര സഭയുടെ മുൻ അദ്ധ്യക്ഷൻ മാത്യൂസ് ദ്വിതിയൻ കാതോലിക്ക ബാവയെക്കുറിച്ചുള്ള 'സ്നേഹത്തിന്റെ മന്ദഹാസം' കാതോലിക്കാ ബാവ മാർത്തോമാ മാത്യൂസ് തൃതിയൻ പ്രകാശനം ചെയ്യും. എനിക്ക് മരിക്കണം എന്ന ഹാസ്യ നോവൽ അടൂരിൽ ജോസ് കെ മാണി എം.പി പ്രകാശനം ചെയ്യും