f

അടൂർ : ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ വാർഷികം ഇന്ന് നടക്കും. പി. ടി. എ പ്രസിഡന്റ് അഡ്വ. കെ. ബി. രാജശേഖര കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ അതിവേഗ ചിത്രകാരൻ അഡ്വ. ജിതേഷ്ജി ഉദ്ഘാടനം ചെയ്യും. സർവ്വീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരായ ശോശാമ്മ ടി. സി, ആർ. ജയകല എന്നിവർക്ക് ഉപഹാരങ്ങൾ സമർപ്പിക്കും. പ്ളസ് വൺ പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ എസ്. അനുശ്രീയെയെ അനുമോദിക്കും. പ്രിൻസിപ്പൽ സജി വർഗീസ് സ്വാഗതം പറയും. ഹെഡ്മിസ്ട്രസ് സന്തോഷ് റാണി റിപ്പോർട്ട് അവതരിപ്പിക്കും.