
അടൂർ : ഏറത്ത് മുരുകൻകുന്ന് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ പൊങ്കാല ഇന്നും നാളെയുമായി നടക്കും. ഇന്ന് പുലർച്ചെ 5.30 ന് ഗണപതി ഹോമം, വൈകിട്ട് 5.30 ന് ജീവിത സമർപ്പണം , നാളെ പുലർച്ചെ 5.30 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6.48 ന് പൊങ്കാല, 8 ന് മണ്ണടി ആനാംകോട്ട് മഠത്തിൽ ശ്രീജിത്ത് ഭട്ടതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കലശപൂജ, കലശാഭിഷേകം ഉച്ചയ്ക്ക് 1 ന് സമൂഹസദ്യ, തുടർന്ന് കാവടി ഘോഷയാത്ര 11 ന് എഴുന്നള്ളത്തും വിളക്കും.