
അടൂർ: കെ.പി.റോഡിൽ അടൂർ പൊതുമരാമത്ത് ഓഫീസിന് സമീപം ചരക്ക് ലോറി സ്കൂട്ടറിലിടിച്ച് വ്യാപാരി മരിച്ചു. അടൂർ മൂന്നാളം സ്നേഹാലയം വീട്ടിൽ ജി.അജയകുമാർ(56) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു സംഭവം. പുനലൂർ ഭാഗത്തു നിന്ന് കായംകുളം ഭാഗത്തേക്ക് പോയ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറി അടൂർ ഭാഗത്തു നിന്ന് പത്തനാപുരം ഭാഗത്തേക്ക് പോയ അജയകുമാറിന്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊടുമണ്ണിൽ ശാന്തിഗിരിയുടെ ഔഷധശാല നടത്തിവരികയായിരുന്ന അജയകുമാർ കൊടുമൺ വ്യാപാരി സമിതി യൂണിറ്റ് ജോ.സെക്രട്ടറിയാണ്. സംസ്കാരം വ്യാഴാഴ്ച നാലിന് വീട്ടുവളപ്പിൽ. ഭാര്യ: പ്രീത കുമാരി. മകൾ: ശാന്തി പ്രിയ. .