വാഴമുട്ടം : വാഴമുട്ടം നാഷണൽ യു.പി സ്‌ക്കൂളിൽ എ ഡേ വിത്ത് ദ മാസ്റ്റർ പദ്ധതി ഹരിയാനയിലെ കുരുക്ഷേത്ര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി റിസേർച്ച് അസോസിയേറ്റ് പി.ജി. വിനോദ് ഉദ്ഘാടനം ചെയ്തു. വിവിധമേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുമായി പരിചയപ്പെടാനും ചർച്ചകൾ നടത്താനും അറിവ് സമ്പാദിക്കാനും വാഴമുട്ടം നാഷണൽ ഒരുക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് 'എ ഡേ വിത്ത് ദ മാസ്റ്റർ' .
ശാസ്ത്രബോധം കുട്ടികളിൽ എന്ന വിഷയത്തെപ്പറ്റിയും ആധുനിക കാലഘട്ടത്തിലെ വിവിധ ശാസ്ത്രമേഖലകളെ പറ്റിയും സെമിനാറിൽ ചർച്ച ചെയ്തു. സ്കൂൾ മാനേജർ രാജേഷ് ആക്ലേത്ത് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ജോമി ജോഷ്വ കുട്ടികളുടെ പ്രതിനിധികളായ ടി.എസ്.റിജോ ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.