preethy-nadesan

ചെറിയനാട്: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി എസ്.എൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്‌കൂളുകളും കോളേജുകളും മികച്ച രീതിയിലുള്ള വളർച്ചാനിരക്ക് കൈവരിച്ചതായി എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ പറഞ്ഞു. ചെറിയനാട് ശ്രീനാരായണ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രീതി നടേശൻ. സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെട്ടതോടെ പാഠ്യേതര വിഷയങ്ങളിലും വിദ്യാർത്ഥികൾക്ക് മികവു പുലർത്താൻ കഴിഞ്ഞതായും പറഞ്ഞു.
എസ്.എൻ ട്രസ്റ്റ്ചെ ങ്ങന്നൂർ ആർ.ഡി.സി കൺവീനർ അനിൽ പി. ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് എക്‌സിക്യുട്ടിവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഡോ. എ വി. ആനന്ദരാജിനെയും സ്‌കൂൾ പ്രവൃത്തി പരിചയ ,കായിക മത്സര വിജയികളെയും പ്രീതി നടേശൻ ആദരിച്ചു. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരൻ മുഖ്യ പ്രഭാഷണം നടത്തി. ചെറിയനാട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ വാസുദേവൻ, പി.ടി.എ വൈസ് പ്രസിഡന്റ് രാജൻ മാവടിയിൽ. എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ഡോ. അഞ്ജു കെ. എസ്, എസ്.എൻ ട്രസ്റ്റ് ചെങ്ങന്നുർ ആർ.ഡി.സി മെമ്പർ നുന്നു പ്രകാശ്, എൻ. വിനയചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ലേഖ ബി. സ്വാഗതവും ഹെഡമിസ്ട്രസ് കൃഷ്ണ കുമാരി കെ. എ നന്ദിയും പറഞ്ഞു.