chennn
പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചർച്ചയുടെ ഭാഗമായി ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിൽ ചിത്രരചനാ മത്സരത്തിൽ വിജയകളായവർ പ്രിൻസിപ്പാൾ വിജയലക്ഷ്മിക്കും വിധികർത്താക്കൾക്കുമൊപ്പം

ചെന്നീർക്കര: പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചർച്ചയുടെ ഭാഗമായി ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിൽ ചിത്രരചനാ മത്സരം നടത്തി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവത്യാഗങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവത്ക്കരിക്കുന്നതിന് പരാക്രം ദിവസ് ആചരിച്ചു. ചിത്രരചന മത്സരത്തിൽ വിവിധ സ്കൂളുകളിൽ നിന്ന് നൂറോളം കുട്ടികൾ പങ്കെടുത്തു. തിരഞ്ഞെടുത്ത അഞ്ച് രചനകൾക്ക് പുരസ്കാരങ്ങളും പുസ്തകങ്ങളും വിതരണം ചെയ്തു. മഹിമ എൽസ ഷെറിൻ (മാർത്തോമ ഡയോനിസിസ് സെക്കൻഡറി സ്കൂൾ മല്ലപ്പള്ളി), നിഖിത രാജ്, നേഹ ക്ളാര (മേരിമാതാ പബ്ളിക് സ്കൂൾ പത്തനംതിട്ട), നവമി ഗിരീഷ്, എസ്. സൻമയ (കേന്ദ്രീയ വിദ്യാലയം ചെന്നീർക്കര) എന്നിവർക്കാണ് പുരസ്കാരങ്ങൾ ലഭിച്ചത്.