s-saija
എസ്.സൈജ

ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ.പി രാമൻനായർ ഭാഷാപഠനകേന്ദ്രത്തിന്റെ 2023 ലെ മികച്ച മാതൃഭാഷാദ്ധ്യാപക പുരസ്‌കാരത്തിന് കൊല്ലം കോയിപ്പാട് ഗവ.എൽ.പി.സ്‌കൂൾ അദ്ധ്യാപിക എസ്.സൈജ അർഹയായി. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. ഡോ. എഴുമറ്റൂർ രാജരാജവർമ, കവി കെ.രാജഗോപാൽ, ഡോ.ടി.എ.സുധാകരക്കുറുപ്പ് എന്നിവരടങ്ങിയ സമിതിയാണ് തിരഞ്ഞെടുത്തത്. ഫെബ്രുവരി മൂന്നിന് ചെങ്ങന്നൂരിൽ ഭാഷാപഠനകേന്ദ്രം വാർഷികോത്സവത്തിൽ മന്ത്രി സജി ചെറിയാൻ പുരസ്‌കാര സമർപ്പണം നടത്തുമെന്ന് ഭാഷാപഠനകേന്ദ്രം സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ അറിയിച്ചു.