
റാന്നി : നാഷണൽ എക്സ് സർവ്വീസ് മെൻ കോ - ഓർഡിനേഷൻ കമ്മിറ്റിയുടെ 6-ാ മത് റാന്നി താലൂക്ക് വാർഷികവും കുടുംബ സംഗമവും 26 ന് രാവിലെ 9.30 ന് അഖില കേരള വിശ്വകർമ്മ മഹാസഭ ശാഖാ ഒാഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ജി.പി നായർ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി ഉദ്ഘാടനംചെയ്യും. കെ സുരേഷ് കുമാർ, രാജീവ് ജി, പി.കെ കമലാസനൻ, അഡ്വ. ബിന്ദു റെജി, പി.വി വിശ്വംഭരൻ,ബി.സുരേഷ്, ജെബിൻ കാവുങ്കൽ, സി.ജി സോമൻ, കെ.ജി രവീന്ദ്രൻ, മധു സി.ബി, കെ.പി തോമസ്, കെ.കെ ചന്ദ്രശേഖരൻ, സി.എസ് ചന്ദ്ര മോഹൻ, ഹരീഷ് കുമാർ, എം.എൻ രവീന്ദ്രൻ, ബിനോയ്.പി ചെറിയാൻ, ശ്യാമള രവീന്ദ്രൻ എന്നിവർ പങ്കെടുക്കും.