പത്തനംതിട്ട : ജില്ലാ ഹയർസെക്കൻഡറി സുവോളജി ടീച്ചേഴ്സ് അസോസിയേക്ഷൻ ജില്ലാ സമ്മേളനവും യാത്രഅയപ്പും എസ്.സി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജോൺ കെ.തോമസ് ഉദ്ഘാടനം ചെയ്തു. ഫാ.ഡോ.കോശി അദ്ധ്യക്ഷതവഹിച്ചു. മുൻ പ്രിൻസിപ്പൽ ടി.വിൽസൺ മുഖ്യപ്രഭാഷണം നടത്തി. സർവീസിൽ നിന്ന് വിരമിക്കുന്ന സത്യജിത്ത് കെ.വൈ, സദാനന്ദൻ.സി, ജയാ ജി പണിക്കർ, പ്രബീന.ബി, സിബി ചാക്കോ, എലിസബത്ത്.വി, ജിജിയമ്മ ജോൺ എന്നിവർക്ക് ആദരവൊരുക്കി. അസോസിയേഷൻ ജില്ലാ പ്രസിഡന്റായി വിനു ധർമ്മരാജൻ ( പി.എച്ച്.എസ്.എസ് മെഴുവേലി), സെക്രട്ടറി രാജേഷ് കുമാർ (ജി.എച്ച്.എസ്.എസ് പത്തനംതിട്ട) എന്നിവരെ തിരഞ്ഞെടുത്തു.