ചെങ്ങന്നൂർ: മഠത്തുംപടി റയിൽവെ ഗേറ്റിന് സമീപമുള്ള ട്രാക്കിനരികിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ ബുധനാഴ്ച വെളുപ്പിനെ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. റാന്നി വട്ടപ്പറമ്പിൽ സുനിൽ (50) ആണ് മരിച്ചത്. മംഗലാപുരം തിരുവനന്തപുരം ട്രെയിനാണ് തട്ടിയത്.മൃതദേഹം ചെങ്ങന്നൂരെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ . ചെറിയനാട് സ്വദേശിയായ സുലുവാണ് ഭാര്യ.