
കോന്നി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോന്നി താഴം യൂണിറ്റിന്റെ വാർഷിക യോഗം 27 ന് രാവിലെ 10 ന് കോന്നി പെൻഷൻ ഭവനിൽ നടക്കും.ജില്ലാ ജോയിന്റ് സെക്രട്ടറി സി പി ഹരിദാസ് ഉദ്ഘാടനം ചെയ്യും,യുണിറ്റ് പ്രസിഡന്റ് സി കെ വിദ്യാധരൻ അദ്ധ്യക്ഷത വഹിക്കും. എം ആർ രാജശേഖരൻ നായർ, എസ് രാധാകൃഷ്ണൻ നായർ, എം എൻ രാമചന്ദ്രൻ നായർ, കെ മുരളീദാസ് , ഇ പി അയ്യപ്പൻ നായർ, കെ പി പ്രസന്നകുമാർ എന്നിവർ സംസാരിക്കും.