
കോന്നി:. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 21 ലക്ഷം രൂപ വിനിയോഗിച്ച് അട്ടച്ചാക്കൽ ഈസ്റ്റിൽ നിർമ്മിക്കുന്ന സ്മാർട്ട് അങ്കണവാടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോയ്‌സ് എബ്രഹാം, തുളസി മോഹൻ, തോമസ് കാലായിൽ, കെ. പി ശിവദാസ്, എ ദീപകുമാർ, സി കെ വിദ്യാധരൻ, ബിജു സോമൻ,ആന്റണി മണ്ണിൽ,അലക്‌സ് ചെങ്ങറ. അനിൽ ചെങ്ങറ,ഡോ രാജൻ,ബെന്നി വർഗീസ്, അസിസ്റ്റന്റ് എൻജിനീയർ ജോൺ വിക്ടർ, ഓവർസിയർ നസീമ ബീവി എന്നിവർ സംസാരിച്ചു.