
കോഴഞ്ചേരി : ജനത സ്‌പോർട്‌സ് ക്ലബ് ആൻഡ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിലും കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തിലും നടത്തുന്ന ഇരുപത്തിഅഞ്ചാമത് ജനത അഖില കേരള വോളിബാൾ ടൂർണമെന്റിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. റോയി എം മാത്യു മുത്തൂറ്റ് മുഖ്യാഥിതി ആയിരുന്നു. ജനറൽ കൺവീനർ ബാബു വടക്കേൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാറാമ്മ ഷാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ്, ഡോ.മാത്യു പി ജോൺ, വിക്ടർ ടി തോമസ്, ബിജിലി പി ഈശോ, ബിജോ പി മാത്യു, സുനിത ഫിലിപ്പ്, ജെറി മാത്യു സാം, ഷാജി പുളിമൂട്ടിൽ, മിനി ശ്യാം മോഹൻ, സിറിൽ സി മാത്യു, റോയി എബ്രഹാം എന്നിവർ പ്രസംഗിച്ചു.