കോന്നി : സംസ്ഥാനത്ത് ആദ്യമായി കോന്നി വനംഡിവിഷനിലെ ഇക്കോടൂറിസം കേന്ദ്രത്തിൽ തുടങ്ങിയ തുളസീവനം സഞ്ചാരികളെ ആകർഷിക്കുന്നു. നാരക തുളസി, ഗ്രാമ്പു തുളസി, തുളസി ചെറുതേക്ക്, പച്ചില്ല തുളസി, തായ് തുളസി, ചെറിയ രാമ തുളസി, വിദേശ രാമ തുളസി, അയമോദക തുളസി, കാട്ടുതുളസി, മധുര തുളസി, കർപ്പൂര തുളസി, നീല കൃഷ്ണത്തുളസി, കുഴി മുണ്ടാൻ തുളസി, മഞ്ഞൾ തുളസി, ഭസ്മ തുളസി, വെള്ള കൃഷ്ണത്തുളസി, കസ്തുരി തുളസി, യൂ കാലിറ്റസ് തുളസി, അഗസ്ത്യ തുളസി,ചെറിയ കൃഷ്ണ തുളസി, പൂച്ച തുളസി, രാമ തുളസി, പെപ്പർ മിന്റ് തുളസി, സുഗന്ധ പെപ്പർമിന്റ് തുളസി എന്നിങ്ങനെ മുപ്പത്തിരണ്ട് ഇനം തുളസിയാണ് തുളസീവനത്തെ സമൃദ്ധമാക്കുന്നത്. ഓരോ തുളസിയുടെയും ഒപ്പം പേരുകൾ എഴുതിയ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. നെയ്യാറ്റിൻകരയിലുള്ള റിട്ട.വനം വകുപ്പ് ഉദ്യോഗസ്ഥനായ ശ്രീധരനിൽ നിന്നുമാണ് വനംവകുപ്പ് ഇത്രയും വ്യത്യസ്ത ഇനം തുളസികൾ ശേഖരിച്ചത്. വിനോദ സഞ്ചാരികൾക്ക് തുളസി ചെടികളെ കുറിച്ച് കൂടുതൽ അറിയുവാനും പഠിക്കുവാനും ഇത് ഉപകരിക്കും. ഇനിയും കൂടുതൽ വ്യത്യസ്ത ഇനത്തിലുള്ള തുളസിച്ചെടികൾ തുളസി വനത്തിന്റെ ഭാഗമായി നട്ടു പിടിപ്പിക്കും.