
മല്ലപ്പള്ളി :മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പർ നിർബന്ധമാക്കിയ സാഹചര്യത്തിൽ എല്ലാ വാഹന ഉടമകളും ഫോൺ നമ്പർ പരിവാഹൻ പോർട്ടിൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. അപേക്ഷകൻ സ്വയമോ , ഓൺ ലൈൻ സേവന കേന്ദ്രങ്ങൾ വഴിയോ ചെയ്യാവുന്നതാണ്. ഇപ്രകാരം ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ ആർ ടി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജോയിന്റ് ആർ.ടി.ഒ അറിയിച്ചു. ഫെബ്രുവരി ഒന്നു മുതൽ ഫിറ്റ്‌നസ് പരിശോധനയ്ക്ക് അപേക്ഷിക്കുന്ന വാഹനങ്ങൾ തീയതി ഓൺലൈനിൽ മുൻകൂറായി ബുക്ക് ചെയ്യേണ്ടതാണ്.