
മല്ലപ്പള്ളി : എഴുമറ്റൂർ - പടുതോട് - ബാസ്റ്റോ റോഡിൽ എഴുമറ്റൂർ മാർക്കറ്റ് ജംഗ്ഷന് സമീപം ജലവിതരണ പൈപ്പ് പൊട്ടി റോഡ് തകർന്നു. മാസങ്ങൾക്ക് മുമ്പ് രണ്ടുകോടി രൂപ ചെലവഴിച്ച് നവീകരണം പൂർത്തിയാക്കിയ റോഡാണിത്. മുമ്പും ഇവിടെ പൈപ്പ് പൊട്ടിയിട്ടുണ്ട്. ഇത് അഞ്ചാം തവണയാണ് പൈപ്പ് പൊട്ടി റോഡ് തകരുന്നത്. ഒരാഴ്ചയ്ക്ക് മുമ്പ് എഴുമറ്റൂർ ഗവ.സ്‌കൂളിന് സമീപം റോഡിൽ ഇന്റർലോക്ക് കട്ടകൾ പാകിയിരുന്ന ഭാഗം പൈപ്പ് പൊട്ടലിൽ തകർന്നിരുന്നു. കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കാത്തതാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.