ചെങ്ങന്നൂർ: ഉപാദ്ധ്യായ ക്ഷേമസഭയുടെ സംസ്ഥാന പൊതുയോഗവും തിരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും 28ന് ചെങ്ങന്നൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചതുർവേദി കൂടിയായ പഞ്ച ഗൗഢബ്രാഹ്മണരിൽ ഉൾപ്പെടുന്ന കന്യാകുബ്ജ ഗോത്രത്തിൽപ്പെടുന്നവരാണ് ഉപാദ്ധ്യായ വിഭാഗം. വടക്കേ ഇന്ത്യയിൽ പ്രബല ശക്തിയാണെങ്കിലും കേരളത്തിൽ ചിതറിക്കിടക്കുകയാണിവർ. ഇവരുടെ ഏകോപനത്തിലൂടെ ഐക്യം സാദ്ധ്യമാക്കി കർമപരിപാടികൾ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് സഭയുടെ ലക്ഷ്യമെന്ന് ജനറൽ കൺവീനർ ഡോ.ശശിശങ്കർ പറഞ്ഞു.
പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ രാവിലെ 9.30ന് പൊതുയോഗം തുടങ്ങും. പുനലൂർ സോമരാജൻ അദ്ധ്യക്ഷനാകും. നാണു ചാലിൽ മുഖ്യപ്രഭാഷണം നിർവഹിക്കും. ഡോ.ശശിശങ്കർ, സോമരാജ് പൂന്താനം, സാജൻ, ശിശുപാലൻ, ചങ്ങനാശേരി അനിൽ, സുബി വർക്കല, സതീശൻ, ശശിധരൻ, സുജാത തുടങ്ങിയവർ സംസാരിക്കും. സഭ ചെയർമാൻ പുനലൂർ വിജയൻ, ബോർഡ് ഡയറക്ടർമാരായ സോമരാജൻ പൂന്താനം, സാജൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.