പത്തനംതിട്ട : ഇന്നത്തെ റിപ്പബ്ലിക്ക് ദിനത്തിൽ ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് അസിസ്റ്റന്റ് കമാൻഡന്റ് എം.സി ചന്ദ്രശേഖരൻ തന്റെ ഇരുപതാം പരേഡിനാണ് നേതൃത്വം നൽകുന്നത്. ജില്ലയിൽ 2018 ലെ സ്വാതന്ത്ര്യദിന പൊലീസ് രക്തസാക്ഷിത്വ അനുസ്മരണ പരേഡിനും 2019ലെ റിപ്പബ്ലിക്, സ്വാതന്ത്ര്യദിന പരേഡുകൾക്കും പൊലീസ് രക്തസാക്ഷിത്വ അനുസ്മരണ പരേഡിനും 2022 ലെ പൊലീസ് രക്ത സാക്ഷിത്വ അനുസ്മരണ പരേഡിനും 2023 ലെ റിപ്പബ്ലിക്, സ്വാതന്ത്ര്യ ദിന, പൊലീസ് രക്തസാക്ഷിത്വ പരേഡുകൾക്കും നേതൃത്വം നൽകി.
2008 മുതൽ 2015 വരെ റിപ്പബ്ലിക്, സ്വാതന്ത്ര്യ ദിന പരേഡുകൾക്ക് പ്ലാറ്റൂൺ കമാൻഡറായി ജില്ല സായുധ സേന പൊലീസിനെ അദ്ദേഹം നയിച്ചു. 2016 ൽ തൃശ്ശൂരിൽ സ്വാതന്ത്ര്യദിന ,രക്തസാക്ഷിത്വ അനുസ്മരണ പരേഡുകളും 2017, 2020 വർഷങ്ങളിൽ കൊല്ലം ജില്ലയിലെ റിപ്പബ്ലിക്,സ്വാതന്ത്ര്യദിന, പൊലീസ് രക്തസാക്ഷിത്വ അനുസ്മരണ പരേഡുകളും അദ്ദേഹം നയിച്ചു. തിരുവനന്തപുരം പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പരേഡായ രക്തസാക്ഷിത്വ അനുസ്മരണ പരേഡിന് 2021ൽ നേതൃത്വം നൽകി.