ഐക്കാട് : ഐക്കാട് കിഴക്ക് 3564 -ാം നമ്പർ എസ്.എൻ.ഡി.പി. ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ ഡോ. പി.പൽപ്പുവിന്റെ 74-ാം ചരമവാർഷിക ദിനം ആചരിച്ചു. ഡോ. പൽപ്പുവിന്റെ സ്മരണാർത്ഥം നട്ടുവളർത്തിയ ചെമ്പകത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.ശാഖാ പ്രസിഡന്റ് എ.സുസ്ലോവ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റ്റി.കെ. വിജയൻ , വൈസ് പ്രസിഡന്റ് ഒ.എൻ. രാജേന്ദ്രൻ , കെ. പ്രഭാകരൻ, എൻ.സോമൻ ,എസ്. ശോഭന , വി.സോമരാജൻ, സി.ആർ. അനിൽകുമാർ , ഡി. മുരളി, അമ്പിളി ഷിബു , വിജയകുമാരി എന്നിവർ സംസാരിച്ചു.