m
കാണാതായവർ

പത്തനംതിട്ട : കഴിഞ്ഞ ശബരിമല തീർത്ഥാടനകാലത്ത് കാണാതായ 9 അയ്യപ്പഭക്തരെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞവർഷം നവംബർ 15നും ഈവർഷം ജനുവരി 20 നുമിടയിൽ പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ നിന്നാണ് തീർത്ഥാടകരെ കാണാതായത്. പമ്പ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവി വി.അജിത്തിന്റെ നിർദേശപ്രകാരം ഇവരെ കണ്ടെത്തുന്നതിന് റാന്നി ഡിവൈ.എസ്.പി ആർ.ബിനുവിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.

വിവിധ സംസ്ഥാനങ്ങളിൽ നിന്ന്

കാണാതായവർ

കേരളം : 1

തമിഴ്നാട് : 4

ആന്ധ്ര : 2

കർണാടക : 1

തെലുങ്കാന : 1

ഇവർ എവിടെ ‌?
കോഴിക്കോട് ബാലുശ്ശേരി ശിവപുരം അയ്യാട് ഉളിൻകുന്നുമ്മൽ മുത്തോരനാണ് (74) കാണാതായ മലയാളി. തിരുവല്ലൂർ പേരാമ്പാക്കം കളമ്പാക്കം ഭജനായി കോവിൽ സ്ട്രീറ്റിൽ രാജ (39), തിരുവണ്ണാമലൈ തണ്ടാരൻപെട്ടി റെഡ്ഢിപ്പാളയം സ്ട്രീറ്റിൽ എഴിമലൈ (57), ചെന്നൈ ജി ആർ പി ചിറ്റാളപക്കം 09 ആർ ആർ നഗറിൽ കരുണാനിധി (58), വില്ലുപുരം വാനൂർ ബൊമ്മയ്യപാളയം പെരിയ പാളയത്തമ്മൻ കോവിൽ സ്ട്രീറ്റ്,1/268 അയ്യപ്പൻ (24) എന്നിവരാണ് തമിഴ്‌നാട് സ്വദേശികൾ.

വിശാഖപട്ടണം രാമാലയം ഐസ് ഫാക്ടറിക്ക് സമീപം 54/9/27 ഇസുകത്തോട്ടയിൽ കോരിബില്ലി ബാബ്ജി (75), ശ്രീകാകുളം ഡിസ്ട്രിക്ട് കൊങ്ങാരം ഈശ്വരുഡു (75) എന്നിവരാണ് ആന്ധ്രാപ്രദേശുകാർ.
താരാകാരം തിയേറ്ററിന് എതിർവശം കച്ചദുവ വിനയ് (27) ആണ് തെലുങ്കാന സ്വദേശി. ദർവാർഡ് കനവി ഹോന്നപ്പൂർ താപ്പ ഉനക്കലാണ് കാണാതായ കർണാടക സ്വദേശി (65).

വിവരം ലഭിച്ചാൽ...

കാണാതായവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലോ, റാന്നി ഡിവൈ.എസ്.പിയുടെ ഓഫീസിലോ, പമ്പ സ്റ്റേഷനിലോ അറിയിക്കണം.