lorry-
തിട്ടയിലിടിച്ച് തകര്‍ന്ന ലോറി

റാന്നി : പാറ ഉത്പന്നവുമായി അമിത വേഗതയിൽ ഇറക്കം ഇറങ്ങി വന്ന ടിപ്പർ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് തിട്ടയിലിടിച്ച് മറിഞ്ഞു. ഇന്നലെ വെളുപ്പിന് അഞ്ചരയോടെ മന്ദമരുതി- വെച്ചൂച്ചിറ റോഡിൽ ഇടമൺ സോബാർ പള്ളിക്കു സമീപമാണ് അപകടം. ഡ്രൈവർ വെച്ചൂച്ചിറ കൂത്താട്ടുകുളം സ്വദേശി ജിനീഷ് കുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു.ചെമ്പനോലിയിൽ നിന്ന് പാറമക്കുമായി വന്ന ടിപ്പറാണ് അപകടത്തിൽ പെട്ടത്.നിരവധി അപകടങ്ങളും മരണങ്ങളും നടന്നിട്ടുള്ള ഇവിടെ കുത്തിറക്കവും വലിയ വളവുകളുമാണുള്ളത്. റോഡിലെ കലുങ്കിന്റെ പാരപ്പറ്റ് ഇടിച്ചു തകർത്ത ലോറി വലിയപാറയിൽ തട്ടിയാണ് നിന്നത് ലോറി പൂർണമായും തകർന്നു.

ലോറി ഇടിച്ചു തകർത്ത കലുങ്കിന്റെ പാരപ്പറ്റിന് ആവശ്യത്തിന് കമ്പി ചേർത്തിട്ടില്ലെന്ന് ആരോപണമുണ്ട്.അഞ്ചടി നീളവും മൂന്നടി ഉയരവുമുള്ള കോൺക്രീറ്റ് പാരപ്പറ്റ് തകർന്നു വീണതോടെയാണ് കമ്പിയില്ലെന്നത് നാട്ടുകാർ കാണുന്നത്.ചെറിയ വലിപ്പമുള്ള മൂന്ന് കമ്പിയാണ് പാരപ്പറ്റിൽ ആകെയുള്ളത്.